റീജനറേറ്റീവ് ഓർത്തോ ട്രീറ്റ്മെന്റ്

മുട്ട് തേയ്മാനം അല്ലെങ്കിൽ എല്ല് തേയ്മാനം കാരണം വളരെയേറെ പ്രയാസപ്പെടുന്നവർക് സർജറി എന്ന ഘട്ടത്തിലോട്ട് പോകുന്നതിനെ മുന്നോടിയായി തിരഞ്ഞെടുക്കാവുന്ന ഒന്നാണ് റീജനറേറ്റീവ് ഓർത്തോ ട്രീറ്റ്മെന്റ്. എല്ലുകൾക്കിടയിൽ ഉള്ള കാർട്ടിലേജ് അതായത് തരുണാസ്ഥി നശിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമായും നമ്മൾക്ക് സന്ധികളിൽ വേദന അനുഭവപ്പെടുന്നത്. നശിച്ച കാർട്ടിലേജ്കളെ വീണ്ടും റീ -ബിൽഡ്പ്പ് ചെയ്യുക എന്നാണ് റീജ നറേറ്റീവ് ട്രീറ്റ്മെന്റ് കൊണ്ട് ഉദ്ദേശിക്കുന്നത്.

റീജനറേറ്റീവ് ട്രീറ്റ്മെന്റ് 2 തരത്തിൽ കാണുന്നു.

1. സ്റ്റെം സെൽ തെറാപ്പി(stem സെൽ therapy. ഒരു പ്രത്യേക പ്രോസസ് വഴി രക്തത്തിലെ മൂല കോശങ്ങളെ വീണ്ടും അവിടെ നിക്ഷേപിക്കുന്ന രീതി... ഒത്തിരി ചിലവ്ഏറിയത് കൊണ്ട് തന്നെ ഇത് നമ്മുടെ നാട്ടിൽ കൂടുതൽ ആയി പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല.അത്തരം ഘട്ടങ്ങളിലാണ് PRP മുന്നിൽ നിൽക്കുന്നത്.

2. PRP( പ്ലേറ്റ്ലെറ്റ് റിച് പ്ലാസ്മ.) രോഗിയുടെ ശരീരത്തിൽ നിന്നും രക്തം കളക്ട് ചെയ്തു അതിൽനിന്നും WBC ,RBC മറ്റു ഘടകങ്ങളെ വേർതിരിച്ചും,പ്ലേറ്റ്ലെ റ്റ് സുകളെ കൂടുതൽ സംയോജിപ്പിച്ചു സജീവമാക്കിയും ഒന്നിലധികം പ്രോസസ് വഴി അണുവിമുക്തമാക്കിയ കണ്ടീഷനിൽ രോഗിക്ക് തന്നെ വീണ്ടും ഇഞ്ചക്ട് ചെയ്യുന്ന രീതിയാണ് പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ (PRP)

പ്രധാനമായും സ്റ്റേജ് 1, stage2&3 എന്നിവയിലാണ് ഇത് കൂടുതൽ ഫല പ്പെടുന്നത്. സ്വന്തം രക്തം ഉപയോഗിക്കുന്നത് കൊണ്ടുതന്നെ പ്രത്യേക സൈഡ് ഇഫക്റ്റുകൾ കാണപ്പെടുന്നില്ല.

പി ആർ പി ചെയ്യുന്നതിന്റെ മുൻപായി പല ഘട്ടത്തിലുള്ള രക്ത പരിശോധനകളുടെ അടിസ്ഥാനത്തിൽ ആണ് ട്രീറ്റ്മെന്റ് ആരംഭിക്കുന്നത്, അത് കൊണ്ട് തന്നെ മറ്റു അസുഖങ്ങൾ ഉള്ളവർക്കും ഈ ട്രീറ്റ്മെന്റിനെ പറ്റി ആകുലത വേണ്ട.

3. ബി എം സി :(BMC /BMI) സന്ധികൾക്കിടയിൽ നിന്നും സ്പോഞ്ച് പോലുള്ള കോശം (ദ്രാവകം )എടുത്തു പരിശോധിക്കുന്നതാണ് BMC/BMI. ഇത് സന്ധികളിലെ രക്ത കോശങ്ങളുടെ രോഗ നിർണായകത്തിനും മജ്ജകളുടെ രോഗ നിർണായകത്തിനും സന്ധികളുടെ രോഗ ഘട്ടങ്ങളെയും ശരിയായ രീതിയിൽ മനസിലാക്കാനും സഹായിക്കുന്നു.

*എങ്ങനെ മനസിലാക്കാം*

രോഗിക് ചെറിയ രീതിയിലുള്ള വേദന, മറ്റുപ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ തന്നെ ട്രീറ്റ്മെന്റ് ആരംഭിക്കാവുന്നതാണ്.ആദ്യ ഘട്ടത്തിൽ Xray -യുടെ സഹായത്തോടെ സന്ധികളുടെ കാര്യ ക്ഷമത ഉറപ്പു വരുത്തുന്നതോടപ്പം വിവിധ തരത്തിൽ ഉള്ള രക്ത പരിശോധനകൾ ആവശ്യമെങ്കിൽ നമുക്ക് ചെയ്യാവുന്നതാണ്. അതിനു പുറമെ തരുണസ്ഥികളുടെ അവസ്ഥ കൂടുതൽ മനസിലാക്കാൻ മഗ്നെറ്റിക് റെ സോനൻസ് ഇമേജിങ്(MRI) ചെയ്തു നോക്കാവുന്നതാണ്.

*ട്രീറ്റ്മെന്റിനുശേഷം*

നശിച്ച കോശങ്ങളെ പുനരുജ്ജീവിപ്പികാം എന്നുള്ളതുകൊണ്ട് തന്നെ ഏകദേശം പത്ത് ദിവസത്തിന് ശേഷം ആണ് നമ്മൾക്ക് ഇതിന്റെ റിസൾട്ട് അനുഭവപ്പെട്ടു തുടങ്ങുക സാധാരണ ഇഞ്ചക്ഷൻ പോലെ തന്നെ ചെറിയ രീതിയിലുള്ള ഇഞ്ചക്ഷൻ മാത്രമാണ് ഇതിൽ കണ്ടുവരുന്നത്‌.

രോഗിക്ക് അന്ന് തന്നെ മറ്റു ഡേ വർക്കുകളിൽ സജീവമാകാവുന്നതാണ്.
*ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*

ട്രീറ്റ്മെന്റിനു ശേഷം ലൈഫ് സ്റ്റൈൽ മോഡിഫയ് ചെയ്യുക എന്നതാണ് ആദ്യ ഘട്ടം.

A- PRP
B- വർക്ക്‌ ഔട്ട്‌
C- ഡെയ്റ്റ്

PRP കു ശേഷം കൃത്യമായ (30-40mints) റെഗുലർ വർക്ക്‌ ഔട്ട്‌ കൊണ്ട് വരുക. വിറ്റാമിൻ C ധാരാളം ഉൾപെടുത്തുക.

വിറ്റാമിൻ D, D3, ഇവയെല്ലാം കൂടുതലായിട്ടു ഭക്ഷണത്തിൽ കൊണ്ടുവരുക. പാൽ, മുട്ട ഇവയുടെ അളവ് കൂടുതൽ ഭക്ഷണത്തിൽ കൊണ്ടുവരുക.

ആന്റി ഒക്സിഡന്റ് ഓമെഗാ 3ഫാറ്റി ആസിഡ്സ് കൂടുതലായും കഴിക്കുക.

രാവിലെയും വൈകുന്നേരവും 10മിനുട്സ് വെയിൽ കൊള്ളുന്നത് നല്ലതാണ്.